19 April, 2021 04:51:23 PM


രാജ്യസഭാ തിരഞ്ഞെടുപ്പ്: ജോണ്‍ ബ്രിട്ടാസും വി ശിവദാസനും പത്രിക സമര്‍പ്പിച്ചു



തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് ഇടതു സ്ഥാനാര്‍ത്ഥികളായ ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ11 മണിയോടെയാണ് ഇരുവരും നിയമസഭാ സെക്രട്ടറിക്ക് മുമ്ബാകെ പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ഇരുവരും പത്രിക സമര്‍പ്പിക്കാനെത്തിയത്.


എസ്‌എഫ്‌ഐയുടെ ദേശീയ പ്രസിഡന്‍റ് ആയിരുന്നു ഡോ.വി.ശിവദാസന്‍. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്. കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമാണ് ജോണ്‍ ബ്രിട്ടാസ്.

യുഡിഎഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയത് മുസ്‌ലിം ലീഗ് നേതാവ് പി.വി.അബ്ദുള്‍ വഹാബ് ആണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K