12 April, 2021 11:25:18 PM


പാലക്കാടും മലപ്പുറത്തും ഇടിമിന്നലേറ്റ് മുന്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു



പാ​ല​ക്കാ​ട്: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മൂ​ന്നു പേ​ര്‍ മ​രി​ച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മരണം സംഭവിച്ചത്. പാ​ല​ക്കാ​ട് പി​ച്ച​ള​മു​ണ്ട് സ്വ​ദേ​ശി ത​ച്ചമ്പാ​റ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗം ഗ​ണേ​ഷ് കു​മാ​റാ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെയാണ് മിന്നലേറ്റത്.  


ഇടിമിന്നലേറ്റ് മലപ്പുറത്ത് രണ്ട് പേരാണ് മരിച്ചത്. മ​ല​പ്പു​റം ചു​ങ്ക​ത്ത​റ സ്വ​ദേ​ശി ദി​വാ​ക​രനും, കൊ​ങ്ങും​പാ​റ അ​ബ്ദു​ല്‍ റ​സാ​ഖി​ന്‍റെ മ​ക​ന്‍ ഷ​മീമും ആണ് മ​രി​ച്ച​ത്. സംസ്ഥാനത്ത് ശക്തമായ മഴയും, കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K