26 May, 2016 11:34:00 AM


കണ്ണൂർ പെരുമ്പാടി ചുരത്തില്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു


കണ്ണൂർ: വീരാജ്‌പേട്ട പെരുമ്പാടി ചുരത്തില്‍ കാറിന് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് വടകര സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. വടകരയില്‍ നിന്ന് വിനോദയാത്ര പോയ എം.എച്ച്.ഇ.എസ്. കോളജ് വിദ്യാര്‍ഥികളായ ആശിഖ് (19), മിനാസ് (19), യാസിന്‍ (18) എന്നിവരാണ് മരണപ്പെട്ടത്. ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ഗുരതരമായ പരിക്കുകളോടെ സുബൈര്‍, സഫീര്‍ എന്നിവരെ മൈസൂരിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ വിരാജ് പേട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്ച പുലര്‍ച്ചെ പെരുമ്പാടി വില്‍പന നികുതി ചെക്ക്‌പോസ്റ്റിന് സമീപത്താണ്അപകടം. ചെക്ക്പോസ്റ്റിന് സമീപത്തെ ഹോട്ടലിന് മുമ്പിൽ നിർത്തിയിട്ടിരുന്ന പത്തംഗ വിനോദ യാത്രാ സംഘത്തിന്‍റെ ടവേര കാറിന് (KL-18E 200) മുകളിലേക്ക് ലോറി മറിയുകയായിരുന്നു.

കർണാടകയിൽ നിന്ന് ചുക്ക് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടമുണ്ടാക്കിയത്. ചെക്ക്പോസ്റ്റില്‍ പരിശോധനയ്ക്കായി പൊലീസ് കൈകാട്ടിയപ്പോള്‍ നിർത്താതെ അമിത വേഗത്തിൽ ഒാടിച്ചു പോയ ലോറി നിയന്ത്രണംവിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ വിരാജ് പേട്ട ആശുപത്രിയിൽ.



Share this News Now:
  • Google+
Like(s): 760