31 March, 2021 08:25:28 PM


ബാലുശേരിയിൽ ധർമ്മജൻ ബോൾഗാട്ടി വിജയം ഉറപ്പിച്ച് കഴിഞ്ഞു - രമേശ് പിഷാരടി



കുമരകം: 35 വർഷമായി എൽ.ഡി.എഫ് ഭരിക്കുന്ന ബാലുശേരി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടി വിജയം ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണെന്ന് ചലച്ചിത്രതാരം രമേഷ് പിഷാരടി. യു.ഡി.എഫ് പ്രവർത്തകർ ഒന്നിച്ചിറങ്ങിയാൽ ഇളക്കാനാവാത്ത കോട്ടകൾ ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള അടയാള പ്രചാരണ യാത്ര കുമരകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേഷ് പിഷാരടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K