31 March, 2021 08:19:20 PM


വലത് മാറി ഇടത് ചേർന്ന കേരളാ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ച് വാസവന്‍ അതിരമ്പുഴയില്‍



അതിരമ്പുഴ: വലത് മാറി ഇടത് ചേർന്ന കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു ഏറ്റുമാനൂരിലെ ഇടതുസ്ഥാനാര്‍ഥി വി.എന്‍. വാസവന്‍റെ അതിരമ്പുഴയിലെ പര്യടനം. അതിരമ്പുഴ വട്ടുകുളത്ത് നിന്നായിരുന്നു ഇന്ന് വാസവന്‍റെ പര്യടനതുടക്കം. കേരളാ കോൺഗ്രസ്സ് മാണി വിഭാഗത്തിന്‍റെ രാഷ്ട്രീയ മാറ്റം അതിരമ്പുഴയിലെ സ്വീകരണങ്ങളില്‍ പ്രകടമായിരുന്നു.


മാന്നാനത്തും ,കൊട്ടാരത്തിലും, കുട്ടിപ്പടിയിലും എല്ലാം മീനചൂടിനെ അവഗണിച്ച് പഴക്കുലയും, ഓറഞ്ചും ഐശ്വര്യത്തിന്റെ പ്രതീകമായ കണികൊന്ന പൂക്കളുമായി സ്ഥാനാർത്ഥിയെ പ്രവര്‍ത്തകര്‍  വരവേറ്റു. യൂണിവേഴ്സിറ്റി ജംഗ്ഷനിൽ സ്ഥാനാർത്ഥിയെ എസ്.എഫ്.ഐ പ്രവർത്തകർ വരവേറ്റത് മുദ്രാവാക്യങ്ങളുമായി. കേരളാ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ സിപിഎമ്മിന് മുൻപൊരിക്കലും കാണാത്ത തിരയിളക്കമായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K