31 March, 2021 06:50:27 PM


മോൻസ് ജോസഫ് പര്യടനം പൂർത്തിയാക്കി; ഭൂരിപക്ഷം 25000 കടക്കുമെന്ന് യു.ഡി.എഫ്



കടുത്തുരുത്തി: യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കി. 25-ാം തീയതി കടപ്ലാമറ്റത്ത് നിന്ന് ആരംഭിച്ച പര്യടനമാണ് മാഞ്ഞൂർ പഞ്ചായത്തിലെ കോതനെല്ലൂരിൽ സമാപിച്ചത്. 11 പഞ്ചായത്തുകളിലെ 364 സ്വീകരണ കേന്ദ്രങ്ങളിലാണ്  സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായി മോൻസ് ജോസഫ് എത്തിച്ചേർന്നത്.


"വി - ഫോർ കടുത്തുരുത്തി"യെന്ന വികസന രൂപരേഖ ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ച് കൊണ്ടാണ് മോൻസ് ജോസഫ് എല്ലാ കേന്ദ്രങ്ങളിലും വോട്ട് അഭ്യർത്ഥിച്ച് കൊണ്ട് സംസാരിച്ചത്. കുടുംബ സദസ്സുകളിൽ നിന്ന് യുഡിഎഫ് പ്രവർത്തകർ ശേഖരിച്ച വികസന നിർദ്ദേശങ്ങൾ ഓരോ സ്വീകരണ കേന്ദ്രങ്ങളിൽ വെച്ചും മോൻസ് ജോസഫ് ഏറ്റു വാങ്ങുകയുണ്ടായി. കേന്ദ്ര - സംസ്ഥാന സർക്കാർ പദ്ധതികൾ കടുത്തുരുത്തിയിലേക്ക് കൊണ്ടുവരാനുള്ള  ആത്മാർത്ഥമായ പരിശ്രമത്തിന് മുൻതൂക്കം കൊടുത്ത് കൊണ്ടുള്ള പ്രവർത്തനം ആയിരിക്കും ജനപ്രതിനിധി എന്ന നിലയിൽ തുടർന്ന് നടത്തുക എന്ന വാഗ്ദാനവുമായാണ് സ്ഥാനാർത്ഥി പര്യടനം മോൻസ് ജോസഫ് പൂർത്തിയാക്കിയത്. 


യുഡിഎഫ് സ്ഥാനാർത്ഥി മോൻസ് ജോസഫിന്‍റെ ഭൂരിപക്ഷം 25000 ന് മുകളിലേക്ക് പോകുമെന്ന് യു.ഡി.എഫ് കടുത്തുരുത്തി കേന്ദ്ര ഇലക്ഷൻ കമ്മിറ്റി വിലയിരുത്തി.   ജനപ്രതിനിധിയെന്ന നിലയിലുള്ള മോൻസ് ജോസഫിന്റെ പ്രവർത്തനങ്ങളും, മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങൾക്കുള്ള വലിയ മതിപ്പും എൽഡിഎഫ് സർക്കാരിന്റെ അഴിമതി നിറഞ്ഞ ദുർഭരണവും വിശ്വാസീ സമൂഹത്തിന് നേരെയുള്ള കടന്ന് കയറ്റവും, സ്ത്രീത്വത്തെ നിരന്തരം അധിക്ഷേപിക്കുന്ന വിധത്തിലുള്ള നിലപാടുകളും വലിയ രീതിയിൽ യുഡിഎഫ് അനുകൂല വോട്ടുകളായി മാറുമെന്ന് യു ഡി എഫ് യോഗം വിലയിരുത്തി. ബൂത്ത് കമ്മിറ്റികളിൽ നിന്ന് ലഭ്യമായ പ്രാഥമിക കണക്കുകൾ അനുസരിച്ച് പ്രതീക്ഷിക്കുന്നതിലും വലിയ വിജയം കൈവരിക്കുവാൻ കഴിയുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.


കാണക്കാരി കല്ലംമ്പാറയിൽ നിന്ന് ആരംഭിച്ച് പര്യടനം യു.ഡി.എഫ് നിയോജക മണ്ഡലം ഇലക്ഷൻ കമ്മറ്റി ചെയർമാൻ ബേബി തൊണ്ടാംകുഴി ഉത്ഘാടനം ചെയ്തു. യു.ഡി എഫ് മണ്ഡലം ചെയർമാൻ പി.യു മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ റോയി ചാണകപ്പാറ, ബിനോയി പി ചെറിയാൻ, സ്‌റ്റീഫൻ പാറാവേലി, ജോസഫ് ബോനിഫസ്, സൈജു കല്ലടയിൽ, സണ്ണി പാലമറ്റം, സന്തോഷ് കുളത്തനായിൽ, സെബാസ്റ്റ്യൻ കടുവാക്കുഴി, ജാൻസി തോമസ്, ജോമോൾ ഫ്രാൻസിസ്, തമ്പി കാവുംപറമ്പിൽ എന്നിവർ സംസാരിച്ചു.


മാഞ്ഞൂർ പഞ്ചായത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ യു.ഡി എഫ് ചെയർമാൻ ലൂക്കോസ് മാക്കിയിൽ , ഡി.സി.സി ജനറൽ സെക്രട്ടറി സുനു ജോർജ്, ബേബി തൊണ്ടാംകുഴി, മാഞ്ഞൂർ മോഹൻ കുമാർ, എം.കെ സാംബുജി, ജോൺ നീലംപറമ്പിൽ, സി.എം ജോർജ്, സണ്ണി മണിത്തൊട്ടിയിൽ, ലിസി ജോസ്, സാലമ്മ ജോസ്, ആൻസി മാത്യു, ടോമി കാറുകുളം, ബിനോ സ്കറിയ, ചാക്കോ മത്തായി, ജെമിനി തോമസ്, നിഥീഷ് , സാബു ജോസഫ് ചാമക്കാല, തോമസ് മാക്കിയിൽ , വി.ആർ ശിവദാസ് , റോയി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K