27 March, 2021 02:27:54 PM


പാറമ്പുഴയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്



ഏറ്റുമാനൂർ: പേരൂര്‍ റോഡില്‍ സംക്രാന്തി മാമ്മൂട് കവലയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ സജിത്, ബൈക്ക് യാത്രക്കാരൻ അരുൺ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.


 ഇരുവശത്തു നിന്നുമായി എത്തിയ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും, ബൈക്ക് യാത്രക്കാരനും സാരമായി പരിക്കേറ്റു. റോഡിൽ വീണു കിടക്കുകയായിരുന്ന ഇരുവരെയും ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്‍റെ വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K