27 March, 2021 01:37:28 PM


ചങ്ങനാശ്ശേരിയില്‍ ലോറി കാറിലിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്



ചങ്ങനാശ്ശേരി: എം.സി.റോഡില്‍ മതുമൂലയില്‍ ലോറി കാറിലിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ കൊല്ലാട് സ്വദേശികള്‍ പ്രശോഭ്, ഷാനറ്റ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 7.30 മണിയോടെയായിരുന്നു അപകടം. 


കോട്ടയത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് വിറകുമായി പോകുകയായിരുന്ന ലോറി എതിര്‍ദിശയില്‍നിന്നും വന്ന കാറിലിടിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും വരികയായിരുന്നു കാര്‍. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡിനുകുറുകെ വട്ടം തിരിഞ്ഞ് മറിഞ്ഞു.  കാറിന്‍റെ മുന്‍വശം തകര്‍ന്നു. അപകടത്തെതുടര്‍ന്ന് എം.സി.റോഡില്‍ മണിക്കൂറുകളോളം ഗതാഗതതടസമുണ്ടായി. പോലീസും അഗ്നിരക്ഷാ സേനയും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K