25 March, 2021 05:29:54 PM


തിരഞ്ഞെടുപ്പ്: പാലക്കാട് വോളിബോള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും



പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപിന്‍റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി മാര്‍ച്ച് 27 ന് നെല്ലിയാമ്പതിയില്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. 28 ന്  ഒറ്റപ്പാലത്ത് നടക്കുന്ന സൈക്കിള്‍ റാലി ഒറ്റപ്പാലം നിയോജക മണ്ഡലം റിട്ടേണിംഗ് ഓഫീസറും സബ് കലക്ടറുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.  ഒറ്റപ്പാലം സബ് കലക്ടറുടെ കാര്യാലയത്തില്‍ രാവിലെ 6.30 ന് പരിപാടിക്ക് തുടക്കമാകും. 28 ന് അഗളിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റും നടക്കും. വോട്ട് ചെയ്യുന്നതിന്‍റെ പ്രാധാന്യം യുവജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 


തിരഞ്ഞെടുപ്പ് ഓട്ടം സംഘടിപ്പിച്ചു


യുവജനങ്ങള്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനും നിര്‍ബന്ധമായും വോട്ട് ചെയ്യണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി തിരഞ്ഞെടുപ്പ് ഓട്ടം സംഘടിപ്പിച്ചു. വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. കോട്ടമൈതാനി രക്തസാക്ഷി മണ്ഡപത്തില്‍ ഓട്ടം സമാപിച്ചു. തുടര്‍ന്ന് പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി. കായികതാരങ്ങള്‍, യൂത്ത് ക്ലബ്ബ് പ്രതിനിധികള്‍, യുവജനങ്ങള്‍ ഉള്‍പ്പെടെ 125 ലധികം പേര്‍ പങ്കെടുത്തു. സ്വീപ് നോഡല്‍ ഓഫീസറും നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം.അനില്‍കുമാര്‍ നേതൃത്വം നല്‍കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K