24 March, 2021 04:51:49 PM


ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​മി​ത് ഷാ


കോ​ട്ട​യം: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ത്സാ​ൻ​സി​യി​ൽ ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് ജോ​ർ​ജ് കു​ര്യ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തേ​വി​ഷ​യ​ത്തി​ൽ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ജോ​ർ​ജ് കു​ര്യ​ൻ പ​രാ​തി ന​ൽ​കി.

ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഈ ​മാ​സം 19ന് ​ഒ​ഡീ​ഷ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ഡ​ല്‍​ഹി പ്രോ​വി​ന്‍​സി​ലെ ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ള്‍​ക്കും ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും നേ​രേ​യാ​ണ് ബ​ജ്റം​ഗ​ദ​ൾ പ്ര​വ​ർ​ത്ത​ക​രാ​യ ഒ​രു​സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K