23 March, 2021 08:28:57 AM


ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ല - പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ



ദില്ലി: ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​യ ഉ​ദ്ധ​വ് ത​ത്‌സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി​യു​ടെ വ​സ​തി​ക്കു​മു​ന്നി​ൽ സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച വാ​ഹ​നം ക​ണ്ടെ​ത്തിയ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റി​ന്‍റെ പ​രാ​മ​ർ​ശം.

മു​ന്പൊ​രി​ക്ക​ലും പോ​ലീ​സ് ബോം​ബ് സ്ഥാ​പി​ക്കു​ന്ന​ത് ലോ​കം ക​ണ്ടി​ട്ടി​ല്ല. ഇ​ത് സാ​ധാ​ര​ണ​മാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ത് അ​സാ​ധാ​ര​ണ​മാ​യ ഒ​രു സം​ഭ​വ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്ക് ആ ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ല.

ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് ആ​രോ​പി​ച്ച പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ്വ​സ്ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ബോം​ബ് സ്ഥാ​പി​ച്ച്. ഇ​ത് എ​ന്താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ ചോ​ദി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ച്ചി​ൻ വാ​സി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യും പി​ന്നീ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K