21 March, 2021 09:22:12 PM


ലതിക സുഭാഷിന് പിന്തുണയുമായി 'വൺ ഇന്ത്യ വൺ പെൻഷൻ'; കൗതുകമായി മോട്ടോർ സൈക്കിളിൽ പര്യടനം



ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മഹിളാ കോൺഗ്രസ്‌ മുൻ അധ്യക്ഷ ലതിക സുഭാഷിന് പിന്തുണയുമായി 'വൺ ഇന്ത്യ വൺ പെൻഷൻ'. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബിജു എം ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോർജ് ആൻഡ്രൂസ്, ബേബി മരുതനാടി എന്നിവർ ഏറ്റുമാനൂർ തെള്ളകത്തെ തിരഞ്ഞെടുപ്പ് ഓഫീസിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു. തുടർന്ന് ഇന്നലെ അതിരമ്പുഴ  ശ്രീകണ്ഠമംഗലത്തു നടന്ന ഓ ഐ ഓ പി യോഗത്തിൽ സ്ഥാനാർഥി പങ്കെടുത്തു.



അയ്മനം പുളിയമ്പള്ളിൽ പ്രചാരണത്തിനിടെ ഫുട്ബോൾ കളിക്കുന്ന ചെറുപ്പക്കാരോടൊപ്പം കൂടിയ  ലതിക സുഭാഷ് കഴിഞ്ഞ ദിവസം ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ പര്യടനം നടത്തിയതും കൗതുകമായി. റൈഡർ കൂടിയായ തന്റെ സുഹൃത്ത്  ദീപ ഓടിച്ച മോട്ടോർ സൈക്കിളിന്റെ പിന്നിലിരുന്ന് നിയോജകമണ്ഡലത്തിലെ ഏറ്റുമാനൂർ മുതൽ കുമരകം വരെയുള്ള പ്രദേശങ്ങളിൽ ലതിക പര്യടനം നടത്തി.


ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തെള്ളകം മാതാ ആശുപത്രിയ്ക്ക് സമീപം സേവാദൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പുളിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K