20 March, 2021 06:05:19 PM


പ്രചാരണ വേദിയില്‍ പാട്ടുപാടി റിയാസ് മുക്കോളിയുടെ ഭാര്യ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ



പട്ടാമ്പി: പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി റിയാസ് മുക്കോളിക്ക് വേണ്ടി ഭാര്യ ദിൽന ഏറ്റെടുത്തത് കൗതുകകരമായ പ്രചാരണ രീതി. പട്ടാമ്പിയിലെ പ്രചാരണ വേദിയിൽ വച്ച് പാട്ടുപാടിയാണ് ദിൽന സദസ്സിനെ കൈയിലെടുത്തത്. സദസ്സിൽ നിന്നുള്ള ആവശ്യപ്രകാരമാണ് ഇവർ മനോഹരമായ മാപ്പിള ഗാനം ആലപിച്ചത്.


നൂറു കണക്കിന് പ്രവർത്തകരാണ് കൺവൻഷനിൽ ഒത്തുകൂടിയിരുന്നത്. കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടികയിലാണ് യൂത്ത് കോൺഗ്രസ് നേതാവായ റിയാസ് മുക്കോളി ഇടംപിടിച്ചത്. സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് ലീഗ് ആവശ്യപ്പെട്ട സീറ്റായിരുന്നു പട്ടാമ്പി. മുഹമ്മദ് മുഹ്‌സിനാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K