17 March, 2021 09:24:03 PM


ഏറ്റുമാനൂരിലെ വിവാദങ്ങൾ യു.ഡി.എഫിൻ്റെ വിജയത്തെ ബാധിക്കില്ല - ഉമ്മൻ ചാണ്ടി

 
ഏറ്റുമാനൂർ:  സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കില്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചേർന്ന മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണിയിലെ സീറ്റ് വിഭജനത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസിന് സീറ്റ് നൽകുകയായിരുന്നു.


ഘടകകക്ഷിയുടെ സീറ്റ് ആയതിനാൽ ലതിക സുഭാഷിന് സീറ്റ് നൽകാനായില്ല. മറ്റൊരു സീറ്റ് ഇവർ ആവശ്യപ്പെട്ടെങ്കിലും അത് ഏറെ വൈകിയിരുന്നു. ഈ സാഹചര്യത്തിലാണ് അവർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. 
എന്നാൽ, ഇത്തരം പ്രതിസന്ധിയിൽ യു.ഡി.എഫ് മുന്നണി പതറില്ല. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഉജ്വല വിജയം യു.ഡി.എഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.


നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് ഒ.വി ലൂക്കോസിൻ്റെ മകൻ എന്ന നിലയിൽ കോൺഗ്രസ് പാരമ്പര്യമാണ് ഉള്ളതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഞങ്ങൾ യൂത്ത് കോൺഗ്രസായി നടന്ന കാലം മുതൽ കേട്ട പേരാണ് ഒ.വി ലൂക്കോസിൻ്റേത്. കേരള കോൺഗ്രസിൻ്റെ ഭാഗമായെങ്കിലും ഒ.വി ലൂക്കോസിനും മകൻ പ്രിൻസ് ലൂക്കോസിനും ഉള്ളത് കോൺഗ്രസിൻ്റെ പാരമ്പര്യം ആണെന്നും അദ്ദേഹം പറഞ്ഞു.


മണ്ഡലത്തിൽ യു.ഡി.എഫ് പ്രവർത്തകർ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പിണറായി സർക്കാർ പാർട്ടിക്കാരെ പിൻവാതിലിലൂടെ നിയമിക്കുകയാണ് ചെയ്തത്. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ എസ്.എഫ്.ഐകാർക്ക് കേസെടുത്ത പൊലീസ് പരീക്ഷ നടത്തിയപ്പോൾ പൂജ്യം മാർക്ക് ആണ് ലഭിച്ചത്. ഇവരുടെ തട്ടിപ്പുകൾ വെളിയിൽ കൊണ്ടുവന്നത് പിണറായിയുടെ പൊലീസ് തന്നെയാണ്. ഈ മുന്നണി ഒരുതവണകൂടി അധികാരത്തിൽ വരരുത് എന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും യു.ഡി.എഫ് ചെയർമാനും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ കെ.ജി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നേതാക്കളായ പി.സി തോമസ് , അബു ജോസഫ് , കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, കോൺഗ്രസ് നേതാക്കളായ സുധാകുര്യൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബീനാ ബിനു , ജില്ലാ പ്രസിഡൻ്റ് ശോഭാ സലിമോൻ , ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി ,  കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാർ, ഡി.സി.സി സെക്രട്ടറി എം.മുരളി, അഗസ്റ്റിൻ ജോസഫ്, പി.വി മൈക്കിൾ, മൈക്കിൾ ജെയിംസ്,  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി  ജോബിൻ ജേക്കബ്, കെ .പി പോൾ, അച്ചൻ കുഞ്ഞു ചെക്കോന്ത, പി.ജെ സെബാസ്റ്റ്യൻ, നഗരസഭ അദ്ധ്യക്ഷ ലൗലി ജോർജ്, പഞ്ചായത്ത് പ്രസഡന്റ് ബിജു വലിയമല,   ബ്ളോക്ക് പ്രസിഡൻ്റ് അഗസ്റ്റിൽ , മുസ്ലിം ഗീല് മണ്ഡലം സെക്രട്ടറി പി.എ ലത്തീഫ് , സി.എം.പി നേതാവ് സോജൻ , സ്റ്റീഫൻ ചാഴികാടൻ , കെ.പി ജോസഫ് , ടോമി നെല്ലിക്കുഴി , കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.സി പൈലോ , മണ്ഡലം പ്രസിഡന്റുമാരായ ടോമി പുളിമാൻതുണ്ടം, ജോറോയി പൊന്നാറ്റിൻ, സിനു ജോൺ, സെബാസ്റ്റിയൻ കെ.എ, ജെയ്‌മോൻ കരീമഠം, സക്കീർ ചെങ്ങമ്പള്ളിൽ, തോമസ് പുതുശേരി ,ടോമി നരിക്കുഴി , അനീഷ്‌ കുമരകം, ബാബു അയ്മനം, ഷിബു ചാക്കോ  എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K