16 March, 2021 08:26:35 PM


വൃദ്ധര്‍ക്കും വികലാംഗര്‍ക്കും കോവിഡ് ബാധിതര്‍ക്കും വോട്ടിംഗ് മാര്‍ച്ച് 26 മുതല്‍



പാലക്കാട്: 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് 19 ബാധിതര്‍ എന്നീ വിഭാഗങ്ങളില്‍ സമ്മതമറിയിച്ച വോട്ടര്‍മാരുടെ വീടുകളില്‍ മാര്‍ച്ച് 26 മുതല്‍ പോളിംഗ് ടീമുകളെത്തി പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിക്കും. പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍, ഡ്രൈവര്‍ എന്നിങ്ങനെ ആറ് പേര്‍ പോളിംഗ് ടീമില്‍ ഉണ്ടാകും. പോളിംഗ് ബൂത്തിലേത് പോലെ പൂര്‍ണ്ണമായും സുരക്ഷയും രഹസ്യസ്വഭാവവും നിലനിര്‍ത്തിയാണ് വോട്ട് ചെയ്യിപ്പിക്കുക. പോളിംഗ് ഏജന്റുമാരെ ഏര്‍പ്പാടാക്കുന്നതിന് വോട്ടര്‍മാരുടെ ലിസ്റ്റും വോട്ടിംഗ് നടക്കുന്ന ദിവസവും സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും.


തപാല്‍ വോട്ടിനുള്ള ഫോറം 12 ഡി  ഇന്നു കൂടി സമര്‍പ്പിക്കാം


പോളിംഗ് ബൂത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള സമ്മതം അറിയിച്ചുകൊണ്ടുള്ള ഫോറം 12 ഡി  വരണാധികാരിക്ക് നാളെ കൂടി സമര്‍പ്പിക്കാം. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് 19 ബാധിതര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ ബി.എല്‍.ഒ മാര്‍ മുഖാന്തിരമാണ് ഫോറം സമര്‍പ്പിക്കേണ്ടത്. ഇതിനായി അതത് ബി.എല്‍.ഒ മാര്‍ വീടുകളിലെത്തി ഫോറം പൂരിപ്പിച്ച് വാങ്ങും. മാര്‍ച്ച് 17 ന് വൈകീട്ട് അഞ്ചിനകം ബി.എല്‍. ഒ മാര്‍ ഫോറം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറണം. റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇതുപ്രകാരം ലിസ്റ്റ് തയ്യാറാക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K