16 March, 2021 08:21:18 PM


പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം



പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒരുക്കുന്ന സഹായകേന്ദ്രം മാര്‍ച്ച് 17ന് രാവിലെ 11 ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉദ്ഘാടനം ചെയ്യും.


ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന വിവിപാറ്റ് മെഷീന്‍ അടങ്ങുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഇക്കുറി പോളിങ് ബൂത്തുകളില്‍ സജ്ജമാക്കുന്നത്. ഇവയുടെ പ്രവര്‍ത്തന രീതിയാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാന്‍ സാധിക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ സഹായകേന്ദ്രം പ്രവര്‍ത്തിക്കും. സംശയനിവാരണത്തിനും മെഷീന്‍ പ്രവര്‍ത്തനം കാണിക്കുന്നതിനുമായി ഇലക്ഷന്‍ വിഭാഗം പ്രതിനിധി സന്നിഹിതനായിരിക്കും. ഏപ്രില്‍ അഞ്ചുവരെ സഹായ കേന്ദ്രം പ്രവര്‍ത്തിക്കും.


എ.ഡി.എം എന്‍.എം മെഹറലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, സ്വീപ് നോഡല്‍ ഓഫീസര്‍ എം. അനില്‍കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഭിന്നശേഷി വിഭാഗക്കാരുടെ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിന് സ്വീപിന് വേണ്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോയില്‍ ഭിന്നശേഷി വിഭാഗത്തെ പ്രതിനിധീകരിച്ച കാനറ ബാങ്കിലെ ക്ലാര്‍ക്ക് സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K