14 March, 2021 06:53:57 PM


കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥി പട്ടികയില്‍ 9​ വനിതകള്‍; തരൂരില്‍ ഷീബയും വൈക്കത്ത് സോനയും



തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥി പട്ടികയില്‍ ഒമ്പത്​ വനിതകള്‍. അരൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ഷാനിമോള്‍ ഉസ്​മാന്​ സീറ്റ്​ ഉറപ്പായിരുന്നു. മുന്‍ മന്ത്രിയായ പി.കെ. ജയലക്ഷ്​മി വയനാട്ടിലെ മാനന്തവാടിയില്‍ നിന്നാണ്​ ജനവിധി തേടുന്നത്​. പത്മജ വേണുഗോപാല്‍ തൃശൂരില്‍ നിന്ന്​ മത്സരിക്കും. കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്​ണ കൊല്ലത്ത്​ നിന്ന്​ ജനവിധി തേടും.


ആലപ്പുഴ ജില്ല പഞ്ചായത്ത്​ അംഗമായിരുന്ന 27കാരിയായ അരിത ബാബു കോണ്‍ഗ്രസിന്‍റെ പ്രായം കുറഞ്ഞ വനിത സ്​ഥാനാര്‍ഥിയായി കായംകുളത്ത്​ മത്സരിക്കും. കെ.എ. ഷീബ തരൂരില്‍ നിന്നും പി.ആര്‍. സോന വൈക്കത്ത്​ നിന്നും രശ്​മി ആര്‍ കൊട്ടാരക്കരയില്‍ നിന്നും അന്‍സജിത റസല്‍ പാറശ്ശാലയില്‍ നിന്നും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. 92 സീറ്റുകളില്‍ മത്സരിക്കു​ന്നുണ്ടെങ്കിലും 86 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ മാത്രമാണ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K