11 March, 2021 05:00:21 AM


ഭാര്യയുടെ മരണശേഷം കുട്ടികളെ ഉപേക്ഷിച്ച യുവാവ്‌ ഒരു വർഷത്തിനുശേഷം പിടിയിൽ



കൊല്ലം: ഭാര്യയുടെ മരണശേഷം കുട്ടികളെ ഉപേക്ഷിച്ച യുവാവ്‌ ഒരു വർഷത്തിനുശേഷം പിടിയിൽ. ഇരവിപുരം വടക്കുംഭാഗം ഇരവിപുരം നഗർ 54ല്‍ മനു കോട്ടേജിൽ റോബിൻ (31) ആണ് അറസ്റ്റിലായത്. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ്  കേസെടുത്തത്. 
കഴിഞ്ഞവർഷം  ഫെബ്രുവരിയിലാണ് ഇയാൾ കടന്നുകളഞ്ഞത്‌. തുടർന്ന്‌ ഇരവിപുരം പൊലീസ് കൊല്ലം സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്  പിടികൂടിയത്.


എറണാകുളം ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം തിരുവനന്തപുരം അട്ടക്കുളങ്ങരയിലുണ്ടെന്ന് ലഭിച്ച  വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം അസി. കമീഷണർ അനിൽകുമാറിന്റെ മേൽനോട്ടത്തിൽ ഇരവിപുരം എസ്എച്ച്ഒ ധർമജിത്ത്, എസ്ഐമാരായ ദീപു, ഷെമീർ, സൂരജ്, സുതൻ, ജയകുമാർ, ഷാജി, എസ്‌സിപിഒമാരായ അജയശേഖർ, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K