11 March, 2021 04:30:39 AM


ഖത്തറില്‍ രണ്ടാം തരംഗത്തില്‍ കാണുന്ന കോവിഡ് വൈറസ് ഇരട്ടിപ്രഹരശേഷിയുള്ളതെന്ന്



ദോഹ: ഖത്തറില്‍ രണ്ടാം തരംഗത്തില്‍ കാണപ്പെടുന്ന വകഭേദം വന്ന വൈറസ് ബ്രിട്ടനില്‍ നിന്നുമെത്തിയ B.1.1.7 ആണെന്ന് ആരോഗ്യമന്ത്രാലയം. പഴയ വൈറസിനെ അപേക്ഷിച്ച് ഇരട്ടി ശക്തിയുള്ളതാണ് പുതിയ വൈറസ്. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ നാലിരട്ടി പുതിയ രോഗികളാണ് ഖത്തറിലുണ്ടായതെന്ന് ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു.


ഫെബ്രുവരി 1 മുതല്‍ അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ 110 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. ഖത്തര്‍ നിലവില്‍ നല്‍കുന്ന വാക്സിനുകള്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന് കണ്ടെത്തിയത് ആശ്വാസകരമാണ്. പുതിയ വൈറസ് ബാധയുള്ളവര്‍ക്ക് രോഗം മാറാന്‍ നേരത്തെയുള്ളവരെക്കാന്‍ സമയമെടുക്കുന്നുണ്ട്. വര്‍ധിക്കുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാനുള്ള സൌകര്യങ്ങള്‍ കോവിഡ് ആശുപത്രികളിലുണ്ട്. അതിനാല‍് തന്നെ ലക്ഷണങ്ങള്‍ കാണുന്ന മുറയ്ക്ക് 16000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്നും ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K