10 March, 2021 04:39:08 PM


വിജയരാഘവന്‍റെ ഭാര്യയായതു കൊണ്ടല്ല, തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് - ഡോ.ബിന്ദു



തൃശൂര്‍: സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യയായതു കൊണ്ടല്ല, തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഇരിങ്ങാലക്കുടയിലെ ഇടതു സ്ഥാനാര്‍ത്ഥി ഡോ ബിന്ദു. മുപ്പത് വര്‍ഷമായി പൊതുരംഗത്തുണ്ട്. വിമര്‍ശിക്കുന്നത് ശരിയല്ല, ഇരിങ്ങാലക്കുട ജന്മനാടാണെന്നും ബിന്ദു പറഞ്ഞു.


പാര്‍ട്ടിയ്‌ക്ക് തന്‍റെ മേലുളള വിശ്വാസമാണ് സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ അടിസ്ഥാനം. വളര്‍ന്നതും പഠിച്ചതുമെല്ലാം ഇരിങ്ങാലക്കുടയിലാണ്. ഒട്ടേറെ ആളുകളുമായി അടുത്ത സൗഹൃദം നാട്ടിലുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചതും ഇരിങ്ങാലക്കുട പട്ടണത്തില്‍ നിന്നാണെന്ന് ബിന്ദു പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായ ബിന്ദു എസ് എഫ്‌ ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K