09 March, 2021 06:08:37 PM


കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ നാളെ കൂടുതല്‍ ഗതാഗത നിയന്ത്രണം



പാലക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി എസ്റ്റേറ്റ് ജംഗ്ഷനില്‍ കി.മീ 133/ 100 റോഡിനു സമീപത്തെ മരം മുറിക്കുന്നതിനാല്‍ മാര്‍ച്ച് 10ന് പ്രദേശത്ത് കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. താഴെ പറയുംപ്രകാരമാണ് ഗതാഗതം നിയന്ത്രണം,


1. കോഴിക്കോട് ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങള്‍ ഭാഗികമായി മുണ്ടൂരില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുണ്ടൂര്‍ കൂട്ടുപാത- പറളി കൂട്ടുപാത വഴി പൊന്നാനി - പാലക്കാട് പാതയിലൂടെ പാലക്കാട് ഭാഗത്തേക്ക് പോകേണ്ടതാണ്.


2. ഒലവക്കോട് ഭാഗത്ത് നിന്ന് മുണ്ടൂര്‍ ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ താണാവ് നിന്ന് വലത്തോട്ട് തിരിഞ്ഞ് റെയില്‍വെ കോളനി- പയിറ്റാംക്കുന്നം- മുട്ടിക്കുളങ്ങര വഴി ദേശീയപാത 966ലേയ്ക്ക് പ്രവേശിക്കണം.

എസ്റ്റേറ്റ് ജംഗ്ഷനില്‍ റോഡിനു സമീപമുള്ള വലതുവശത്തെ കെ.എസ്.ഇ.ബി പോസ്റ്റുകള്‍ ഇടതുവശത്തേയ്ക്ക് മാറ്റി വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് മരം മുറിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K