09 March, 2021 03:56:25 PM


തമിഴ്‌നാട്ടിലേക്കുള്ള യാത്ര: ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം



കോയമ്പത്തൂര്‍: മറ്റ് സംസ്ഥാനങ്ങളില്‍ (കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി ഒഴികെ) നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന എല്ലാ ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായും ഓട്ടോ ഇ-പാസും (ടി.എന്‍ ഇ-പാസ്) കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണമെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ കെ. രാജാമണി അറിയിച്ചു.


യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തി നെഗറ്റീവായ സര്‍ട്ടിഫിക്കറ്റാണ് കൈവശം വെയ്‌ക്കേണ്ടത്.  eregister.tnega.org ലാണ് ഇ-പാസിനായി അപേക്ഷിക്കേണ്ടത്. ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇല്ലാത്തവര്‍ക്ക് കോയമ്പത്തൂരിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K