08 March, 2021 06:09:46 PM


നേര്യമംഗലത്ത് വനത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍



കോതമംഗലം : നേര്യമംഗലം പാലത്തിനടുത്ത് വനത്തില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയതായിരിക്കാമെന്നാണ് നാട്ടുകാരുടെ സംശയം. റോഡിലൂടെ പോകവെ തീ കണ്ട് ഇറങ്ങി നോക്കിയവരാണ് കമിഴ്ന്നു കിടക്കുന്ന നിലയില്‍ യുവതിയുടെ ജഡം കാണുന്നത്. നാട്ടുകാരാണ് തീ കെടുത്തിയത്. കുട്ടമ്പുഴ പൊലീസ് സംഘം സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K