07 March, 2021 10:55:36 AM


അപകട വളവുകളില്‍ പതിയിരുന്ന് വാഹനപരിശോധന; കുടുങ്ങുന്നത് 'ചെറുമീനുകള്‍'



ച​ങ്ങ​നാ​ശ്ശേ​രി: മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അ​പ​ക​ട വ​ള​വി​ല്‍ പ​തി​യി​രു​ന്ന് വാഹനപ​രി​ശോ​ധ​ന നടത്തുന്നത് വി​വാ​ദ​മാ​കു​ന്നു. ച​ങ്ങ​നാശ്ശേ​രി​യി​ല്‍ നി​ര​ന്ത​രം അ​പ​ക​ടം സൃ​ഷ്​​ടി​ക്കു​ന്ന കൊ​ടും​വ​ള​വു​ക​ളി​ലാ​ണ് രാ​പ്പ​ക​ല്‍ പ​രി​ശോ​ധ​ന​ക്ക്​ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ക്കാ​ണ് ഇ​ത് കൂ​ടു​ത​ല്‍ ദു​രി​ത​മാ​കു​ന്ന​ത്.


വ​ള​വ് തി​രി​ഞ്ഞെത്തുമ്പോള്‍ വാ​ഹ​നങ്ങ​ളു​ടെ മു​ന്നി​ല്‍ ചാ​ടി വീ​ണ് ത​ട​യു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തിയെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. ഇവരുടെ പരിശോധനയില്‍ 'മുന്‍കൂട്ടി വേണ്ടപോലെ കാണുന്ന' വമ്പന്‍മാര്‍ കുടുങ്ങാറില്ല. നി​യ​മ​ങ്ങ​ള്‍ കാ​റ്റില്‍​പ്പ​റ​ത്തി മ​ണ്ണും മ​ണ​ലും പാ​റ​യു​മാ​യി ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന ടി​പ്പ​ര്‍​ലോ​റി​ക​ള്‍ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഇ​വ​ര്‍ പ​രി​ശോ​ധി​ക്കാ​റി​ല്ല. കു​ടും​ബ​വു​മാ​യി എ​ത്തു​ന്ന​വ​രെ​യും യു​വ​തി​ക​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യു​മാ​ണ്​ കൂ​ടു​ത​ലാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​മാ​യി സ്കൂ​ളു​ക​ളി​ല്‍ പോ​കു​ന്ന യു​വ​തി​ക​ള്‍​ ഏറെയാണ് ഇവരുടെ അ​നാ​വ​ശ്യപ​രി​ശോ​ധ​ന​യി​ല്‍ ദു​രി​തം നേ​രി​ടു​ന്ന​ത്.


അ​പ​ക​ട​മേ​ഖ​ല​യാ​യ മ​ന്ദി​രം, തു​രു​ത്തി, തെ​ങ്ങ​ണ പെ​രും​തു​രു​ത്തി ബൈ​പാ​സ്, റെ​യി​ല്‍​വേ ജ​ങ്​​ഷ​ന്‍, പെ​രു​ന്ന റെ​ഡ് സ്ക്വ​യ​ര്‍, എ.​സി റോ​ഡ്, ച​ങ്ങ​നാ​ശ്ശേ​രി ബൈ​പാ​സി​ലെ അ​പ​ക​ട​മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന പ​രി​ശോ​ധ​ന​ക്ക്​ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് തമ്പ​ടി​ക്കു​ന്ന​ത്. നേരത്തെ പോലീസുകാരായിരുന്നു ഇത്തരം പരിശോധനകളില്‍ മുന്നില്‍നിന്നിരുന്നത്. ഇപ്പോള്‍ അവരെ കടത്തിവെട്ടിയിരിക്കുകയാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. തങ്ങളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ടപ്പി​ക്കു​ന്ന പ​ണ​ത്തി​ന് ര​സീ​ത്​ ന​ല്‍​കുന്നതും വളരെ ബുദ്ധിമുട്ടിയാണെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.  ല​ഭി​ക്കു​ന്ന പ​ണം പ​രി​ശോ​ധ​ന​സം​ഘ​ത്തി​​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​തം​വെ​ച്ചെ​ടു​ക്കു​ന്നുവെന്ന മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ​ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വെളിപ്പെടുത്തല്‍ ഇത് ശരിവെക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K