07 March, 2021 09:37:17 AM


ഇല്ലാത്ത ബംഗ്ലാവും അതിന്‍റെ താക്കോലും; കേ​ന്ദ്ര​ത്തി​നെ​തി​രേ പ​രി​ഹാ​സ​വു​മാ​യി ത​പ്സി




ദില്ലി: ആ​ദാ​യ നി​കു​തി റെ​യ്ഡു ന​ട​ത്തി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ പ​രി​ഹാ​സ​വു​മാ​യ ന​ടി ത​പ്സി പ​ന്നു. പാ​രീ​സി​ൽ ത​നി​ക്ക് ഇ​ല്ലാ​ത്ത ബം​ഗ്ലാ​വും അ​തി​ന്‍റെ താ​ക്കോ​ലും അ​ഞ്ചു കോ​ടി​യു​ടെ ഇ​ട​പാ​ടി​ന്‍റെ ര​സീ​തു​മാ​ണ് മൂ​ന്നു ദി​വ​സ​ത്തെ ക​ഠി​ന പ​രി​ശോ​ധ​ന​യി​ൽ റെ​യ്ഡു ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കി​ട്ടി​യ​തെ​ന്നു ത​പ്സി ട്വി​റ്റ​റി​ലൂ​ടെ പ​രി​ഹ​സി​ച്ചു.

മൂ​ന്നു ദി​വ​സ​ത്തെ തീ​വ്ര പ​രി​ശോ​ധ​ന​യി​ലെ മൂ​ന്നു ക​ണ്ടെ​ത്ത​ലു​ക​ൾ എ​ന്ന പേ​രി​ലാ​യി​രു​ന്നു ത​പ്സി​യു​ടെ മൂ​ന്നു ട്വീ​റ്റു​ക​ൾ. 1. പാ​രീ​സി​ൽ എ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തെ​ന്ന് ആ​രോ​പി​ക്കു​ന്ന ബം​ഗ്ലാ​വി​ന്‍റെ താ​ക്കോ​ൽ. കാ​ര​ണം വേ​ന​ല​വ​ധി അ​ടു​ത്ത​ല്ലോ ... 2. ഞാ​ൻ നി​ഷേ​ധി​ച്ച​തി​നാ​ൽ എ​ന്നെ കു​ടു​ക്കാ​നാ​യി സൃ​ഷ്ടി​ച്ച അ​ഞ്ചു കോ​ടി​യു​ടെ ര​സീ​ത്. 3. ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​തു കൊ​ണ്ടു മാ​ത്രം ഞാ​ന​റി​ഞ്ഞ 2013ൽ ​ഞാ​ൻ നേ​രി​ട്ടു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ന​ട​ക്കാ​ത്ത റെ​യ്ഡ്. താ​ൻ അ​ത്ര​യും വി​ല കു​റ​ഞ്ഞ​ത​ല്ലെ​ന്ന പ​രി​ഹാ​സ ട്വീ​റ്റി​ലൂ​ടെ​യാ​ണു ക​ങ്ക​ണ​യ്ക്കെ​തി​രേ ത​പ്സി തി​രി​ച്ച​ടി​ച്ച​ത്. എ​ന്നാ​ൽ ത​പ്സി വി​ല കു​റ​ഞ്ഞ​യാ​ൾ ത​ന്നെ​യെ​ന്നു ക​ങ്ക​ണ​യും പ്ര​തി​ക​രി​ച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K