06 March, 2021 11:12:14 PM


71 സീറ്റ്​ നേടി കേരളം ഇക്കുറി ബി.ജെ.പി ഭരിക്കും -​ മുൻ ഡി.ജി.പി ജേക്കബ്​ തോമസ്



തൃശൂർ: 71 സീറ്റ്​ നേടി കേരളം ഇക്കുറി ബി.ജെ.പി ഭരിക്കുമെന്ന്​ ഇരിങ്ങാലക്കുടയില്‍ എൻ.ഡി.എ സ്ഥാനാര്‍ഥി പട്ടികയിലുള്ള മുൻ ഡി.ജി.പി ജേക്കബ്​ തോമസ്​. ഇന്ത്യയിലെ ഏറ്റവും വലിയ ടീമായ ബി.ജെ.പി​യെ ​ കേരളത്തിൽ ജയിപ്പിക്കാൻ വേണ്ടിയുള്ള പ്രചാരണങ്ങളിലാണ്​ താനെന്നും അദ്ദേഹം​ പറഞ്ഞു.


ബി.ജെ.പി 71 സീറ്റാണ്​ ഇക്കുറി കേരളത്തിൽ ലക്ഷ്യമിടുന്നത്​. ഭരണത്തെ അടുത്തറിയാവുന്നത്​ കൊണ്ട്​ പറയുകയാണ്​ കേരളം ഇപ്പോഴത്തേ പോക്ക്​ പോയാൽ വളരെ മോശം അവസ്ഥയിലാകും. അത് മനസിലാക്കിയത്​ കൊണ്ടാണ്​ മത്സരരംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം സര്‍ക്കാരാണ്​ ഓരോ ജോലികള്‍ തന്നെ ഏല്‍പ്പിച്ചിരുന്നതെന്നും ഇനി ജനങ്ങള്‍ ഏല്‍പ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K