05 March, 2021 08:51:40 PM


കേരള ബാങ്ക് ജീവനക്കാരൻ തൂങ്ങിമരിച്ചതിനു പിന്നിൽ ദുരൂഹത



ചടയമംഗലം: കേരള ബാങ്ക് നിലമേൽ ശാഖാ ജീവനക്കാരൻ തൂങ്ങിമരിച്ചതിനു പിന്നിൽ സാമ്പത്തിക തിരിമറിയെന്ന് സംശയം. തിരുവനന്തപുരം കുമാരപുരം ശ്രീ ഹരിയിൽ സുനിൽ സദാനന്ദ (45) നെ കഴിഞ്ഞ ദിവസമാണ്‌‌ താമസിക്കുന്ന നിലമേലിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. 


ബാങ്കിന്റെ നിലമേൽ ശാഖയിലെ ക്യാഷ് കൗണ്ടറിലായിരുന്നു സുനിൽ  ജോലിചെയ്‌തിരുന്നത്‌. ക്യാഷ് കൗണ്ടറിന്റെ ചുമതല മറ്റൊരു ജീവനക്കാരൻ എടുത്തപ്പോൾ 2,65,000 രൂപയുടെ കുറവ് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ബ്രാഞ്ച് മാനേജർ പൊലീസിൽ പരാതി നൽകി. പൊലീസ്‌ അന്വേഷണം തുടങ്ങിയപ്പോഴാണ് സുനിലിനെ  ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌.


ചവറ സ്വദേശിയായ ഇദ്ദേഹം ഭാര്യയോടൊപ്പം എറണാകുളത്തും പിന്നീട് തിരുവനന്തപുരത്തേക്കും താമസം മാറ്റിയിരുന്നു. ബാങ്കിൽ സ്വർണപ്പണയത്തിന്റെ കണക്കെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടുതവണ വിവിധ ക്രമക്കേടുകൾക്ക് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മൃതദേഹം കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ചടയമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K