24 May, 2016 11:53:20 PM


സിവില്‍ സര്‍വ്വീസ് കോഴ്‌സുകള്‍: പ്രവേശനം ജൂണ്‍ ഒന്നു മുതല്‍

തിരുവനന്തപുരം : സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം ആസ്ഥാന കേന്ദ്രത്തിലും പാലക്കാട്, കോഴിക്കോട്,ചെങ്ങന്നൂര്‍, കോന്നി, മൂവാറ്റുപ്പുഴ, ആളൂര്‍ എന്നീ ഉപ കേന്ദ്രങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുളള ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിലേക്കും, പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുളള സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ജൂണ്‍ 12 ന് ക്ലാസുകള്‍ ആരംഭിക്കും. ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് 5000 രൂപ ഫീസും 14.5% സര്‍വ്വീസ് ടാക്‌സും 500 രൂപ കോഷന്‍ ഡെപ്പോസിറ്റും, സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിന് 7000 രൂപ ഫീസും 14.5% സര്‍വ്വീസ് ടാക്‌സും 500 രൂപ കോഷന്‍ ഡെപ്പോസിറ്റുമാണ് ഫീസ്. ജൂണ്‍ ഒന്നു മുതല്‍ പ്രവേശനം തുടങ്ങും. സമ്പര്‍ക്ക നമ്പര്‍ : തിരുവനന്തപുരം 0471-2311654, 2313065, പാലക്കാട് 0491-2576100, കോഴിക്കോട്- 0495-2386400, ചെങ്ങന്നൂര്‍ 9447549959, കോന്നി 9946496793, മൂവാറ്റുപുഴ 9947616662, ആളൂര്‍ 9895045269 പി.എന്‍.എക്‌സ്.1619/16



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K