03 March, 2021 10:48:10 AM


മണപ്പുള്ളിക്കാവ് വേല നാളെ; പകൽ മൂന്നരമുതൽ രാത്രി ഒമ്പതരവരെ ഗതാഗത ക്രമീകരണം




പാലക്കാട്: മണപ്പുള്ളിക്കാവ് വേല വ്യാഴാഴ്ച ആചാരാനുഷ്ടാനങ്ങളോടെ ആഘോഷിക്കും. രാവിലെ ഗണപതിഹോമത്തിനും ഉഷപൂജയ്ക്കും ശേഷം പത്തിന്‌ കാഴ്ചശീവേലി നടക്കും.  കിഴക്കേ യാക്കര മണപ്പുള്ളി ഭഗവതി ക്ഷേത്രം, പടിഞ്ഞാറേ യാക്കര വിശ്വേശ്വര ക്ഷേത്രം, കൊപ്പം മണപ്പുള്ളി ഭഗവതി ക്ഷേത്രം, പടിഞ്ഞാറേ യാക്കര ശ്രീമൂലസ്ഥാനം ക്ഷേത്രം, വടക്കന്തറ മണപ്പുള്ളി ഭഗവതി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. വൈകിട്ട് ഗജവീരന്മാരുടെ അകമ്പടിയിൽ പഞ്ചവാദ്യവും മേളവുമുണ്ടാകും. വേലയോടനുബന്ധിച്ച് വ്യാഴാഴ്ച പകൽ മൂന്നരമുതൽ രാത്രി ഒമ്പതരവരെ ഗതാഗത ക്രമീകരണമുണ്ടാകും. വെള്ളിയാഴ്ച വേലയ്ക്ക് കൊടിയിറങ്ങും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K