02 March, 2021 02:01:57 PM


തളികകല്ലിൽ ആദിവാസി കോളനിയിൽ കുടുങ്ങിയ കാട്ടാന അഞ്ചുമണിക്കൂറോളം ഭീതി പരത്തി



മംഗലംഡാം : കടപ്പാറക്കടുത്ത് തളികകല്ലിൽ ആദിവാസി കോളനിയിൽ കുടുങ്ങിയ കാട്ടാന അഞ്ചുമണിക്കൂറോളം ഭീതി പരത്തി . കോളനിക്കുചുറ്റും സോളാർ വൈദ്യുതി വേലിയുള്ളതിനാൽ ഉള്ളിൽ കടന്ന ആനക്ക് പിന്നീട് പുറത്തുകടക്കാനായില്ല. ഇതോടെ ആനയും കോളനി നിവാസികളും പരിഭ്രാന്തിയിലായി.


സോളാർ വേലി തകർത്താണ് തങ്കപ്പൻ , ശ്രീധരൻ എന്നിവരുടെ വീടുകൾക്ക് സമീപത്തുകൂടി ആന കോളനിയിലേക്ക് കടന്നത് . മറ്റു രണ്ട് ആനകൾക്കൊപ്പമാ ണ് പിടിയാനയും എത്തിയത് . എന്നാൽ മറ്റുള്ളവ ബഹളം വെച്ചപ്പോൾ അകത്തുകയറാതെ തിരികെ പോയി . ഉള്ളിൽ കടന്ന ആന പേടിച്ച് ഓട്ടം തുടങ്ങി യതോടെ കോളനിയിലെ സ്ത്രീകളും കുട്ടികളും ഭീതിയിലായി. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് അവർ എ ത്തിയിലെന്ന് കോളനിക്കാർ പറഞ്ഞു.


പാട്ടകൊട്ടിയും വീടുകൾക്കുചുറ്റും തീയിട്ടും കോളനിക്കാർ സംരക്ഷണം തീർത്തു . ഏറെ മണിക്കൂറുകൾ കഴിഞ്ഞിട്ടും ആന പുറത്തു കടക്കാതായപ്പോൾ പലയിടത്തും വേലി മാറ്റി പുറത്താക്കുകയായിരുന്നു . കോളനിക്കുചുറ്റും ആനകൾ എത്താറുണ്ടെങ്കി ലും അകത്തേക്ക് കടക്കാറില്ല. വൈദ്യുത വേലി പലയിടത്തും തകർന്നതിനാൽ രാത്രി ആനകൾ എത്തുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. O



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K