26 February, 2021 12:29:03 AM


ഗസയിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാന്‍ കോടികളുടെ സഹായവുമായി ഖത്തര്‍



ദോഹ: ഗസയിലെ മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിക്കുന്നതിനായി അറുപത് മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ഖത്തര്‍. ഖത്തറിന്‍ ഗസ പുനരുദ്ധാരണ കമ്മിറ്റി വഴിയാണ് പണം നല്‍കുക. ഗസ മുനമ്പില്‍ സ്ഥാപിക്കുന്ന ഗ്യാസ് പ്ലാന്‍റ് വഴിയായിരിക്കും വൈദ്യുതി നിര്‍മ്മിക്കുക. ഇസ്രയേലില്‍ നിന്നാണ് ഇതിനായുള്ള ഗ്യാസ് വാങ്ങുക.


യൂറോപ്യന്‍ യൂണിയന്‍ 20 മില്യണ്‍ യൂറോയും ഈ പദ്ധതിക്കായി നല്കാമെന്നേറ്റിട്ടുണ്ട്. ഗസയിലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ ശമ്പളം നല്‍കുന്നതിനായി പ്രതിമാസം വന്‍ തുക ഖത്തര്‍ നല്‍കി വരുന്നുണ്ട്. വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണത്തിനായും കോടികളുടെ പദ്ധതികള്‍ ഖത്തര്‍ നടപ്പാക്കി വരികയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K