25 February, 2021 07:46:01 PM


ഉടുമ്പിനെ കൊന്ന് കെട്ടി തൂക്കി; ആലത്തൂര്‍ ചേരാമംഗലം സ്വദേശിക്ക് ഒരു വര്‍ഷം തടവ്



ആലത്തൂര്‍: ഉടുമ്പിനെ കൊന്ന് കെട്ടി തൂക്കിയ കേസില്‍ പ്രതിക്ക്​ കോടതി തടവ് ശിക്ഷ വിധിച്ചു. ചേരാമംഗലം വാക്കുളം സത്യനെ(49)യാണ് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. 2013 നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം.


വടക്കഞ്ചേരി ഫോറസ്റ്റ് സെക്ഷനില്‍ വീഴുമല ബീറ്റില്‍ ചേരാമംഗലം - കുനിശ്ശേരി റോഡിന്​ സമീപത്തെ വയലില്‍നിന്നാണ് ഉടുമ്പിനെ പിടികൂടിയത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്നതാണ് ഉരഗവര്‍ഗ ജീവിയായ​ ഉടുമ്ബ്. വേട്ടയാടി കൊല്ലുന്നത്​ ഏഴ് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്​. കേസില്‍ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. അനന്തകൃഷ്ണന്‍ ഹാജരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K