24 May, 2016 12:59:03 AM


പൂഞ്ഞാർ മോഡൽ പോളിടെക്‌നിക്കിൽ എഞ്ചിനിയറിംഗ് ഡിപ്ലോമ പ്രവേശനം

പൂഞ്ഞാർ: സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂഞ്ഞാർ മോഡൽ പോളിടെക്‌നിക് കോളേജിൽ 2016-17 അദ്ധ്യായന വർഷത്തിൽ ഒന്നാംവർഷ എഞ്ചിനിയറിംഗ് ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ 60 സീറ്റുകളിലാണ് പ്രവേശനം.

എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ പ്രവേശന പോർട്ടൽ ആയ www.ihrdmptc.org വഴിയാണ് അപേക്ഷ സമർപ്പിക്കണം. സൈറ്റിൽ നിന്നും ലഭിക്കുന്ന പ്രിന്റൗട്ടും അപേക്ഷ ഫീസായ 200 രൂപയുടെ പൂഞ്ഞാർ മോഡൽ പോളിടെക്‌നിക് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും മറ്റു രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പുകളും ജൂൺമാസം 15 വൈകുന്നേരം നാലിനകം ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷ ഫീസ് നേരിട്ടും ഓഫീസിൽ അടയ്ക്കാം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷ ഫീസ് 100 രൂപ ആണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ജൂൺ 10 വൈകുന്നേരം അഞ്ച് മണിവരെയാണ്. പ്രോസ്‌പെക്ടസും മറ്റുവിവരങ്ങളും വെബ് സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04822 209265, 8593025976, 9495443206. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K