25 February, 2021 12:25:20 PM


വീടുവിട്ടിറങ്ങിയ യുവതിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചു; ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍



കണ്ണൂർ: പയ്യോളിയില്‍ നിന്ന് വീട്ടുകാരുമായി പിണങ്ങിയിറങ്ങി കണ്ണൂരിലെത്തിയ 26കാരിയെ പറശിനിക്കടവിലെ തീരം ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച കേസില്‍ രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍. പട്ടുവം പറപ്പൂലിലെ കുളിഞ്ച ഹൗസില്‍ രൂപേഷ് (21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.


ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. വീടുവിട്ടിറങ്ങിയ യുവതി ബുധനാഴ്ച സന്ധ്യയോടെയാണ് കണ്ണൂര്‍ ബസ്റ്റാന്റിലെത്തിയത്. സഹായ വാഗ്ദാനവുമായി എത്തിയ ഇരുവരും സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്‌ പറശിനിക്കടവിലെ തീരം ലോഡ്ജില്‍ കൊണ്ടുവന്ന് രാത്രിയില്‍ പീഡിപ്പിച്ചതായാണ് പരാതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K