24 February, 2021 02:53:00 PM


ജണ്ട കെട്ടുന്നതിന് കരാറുകാരനില്‍ നിന്ന് കോഴ; വനം റേഞ്ച് ഓഫീസര്‍ അറസ്റ്റില്‍



പാലക്കാട്: കരാറുകാരനില്‍ നിന്ന് കോഴ വാങ്ങുന്നതിനിടെ വനം റേഞ്ച് ഓഫീസര്‍ വിജിലന്‍സിന്‍റെ പിടിയിലായി. ഒലവക്കോട് റേഞ്ച് ഓഫീസര്‍ വി.ബി അഖില്‍ ആണ് അറസ്റ്റിലായത്. സർക്കാർ ഭൂമിയുടെ അതിർവരമ്പുകൾ അടയാള പെടുത്താൻ ഉപയോഗിക്കുന്ന കല്ലിനാൽ കെട്ടി ഉണ്ടാക്കുന്ന കുറ്റി ആണ് ജണ്ട. ഇതുപയോഗിച്ചുള്ള ജോലികള്‍ ഏറ്റെടുത്ത കരാറുകാരനില്‍ നിന്നാണ് റേഞ്ച് ഓഫീസര്‍ കോഴ വാങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K