23 February, 2021 02:32:20 PM


ലൈംഗികശക്തി കൂട്ടാനെന്നു പ്രചരണം; കഴുതകളെ കൂട്ടത്തോടെ കാണാതാവുന്നു



വിശാഖപട്ടണം: 'ലൈംഗികശക്തി കൂട്ടാൻ' കഴുതയിറച്ചി. ആന്ധ്രാപ്രദേശില്‍ കഴുതകളെ കൂട്ടത്തോടെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണം ചെന്നുനിന്നത് കശാപ്പുശാലകള്‍ക്ക് മുന്നില്‍. കൃഷ്ണ, പടിഞ്ഞാറന്‍ ഗോദാവരി, ഗുണ്ടൂര്‍, പ്രകാശം ജില്ലകളിലാണ് കഴുതകളെ കശാപ്പുചെയ്ത് വില്‍ക്കുന്ന സംഘങ്ങളുടെ താവളം. കഴുത ഇറച്ചിക്ക് ആവശ്യക്കാര്‍ കൂടിയതാണ് കശാപ്പ് കൂടാന്‍ കാരണം.


കഴുത ഇറച്ചി ശാരീരിക, ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുമെന്ന പ്രചാരണം ശക്തമായതോടെയാണ് ഇറച്ചിവില്‍ക്കുന്ന സംഘങ്ങള്‍ സജീവമായത്. വളര്‍ത്തുന്നവരില്‍ നിന്നാണ് കഴുതകളെ സാധാരണ വാങ്ങുന്നതെങ്കിലും കൂട്ടത്തോടെ മോഷ്ടിക്കുന്നതും പതിവായി. അയല്‍ ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കഴുതകളെ കയറ്റിക്കൊണ്ടുവരുന്ന സംഘങ്ങളും സജീവമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K