23 May, 2016 05:25:43 PM


കണ്ണൂരില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ 3 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു


കണ്ണൂർ: ശ്രീകണ്ഠാപുരം ചെങ്ങളായി പുഴയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. ചെങ്ങളായി കോട്ടപ്പുറം സ്വദേശി മുരളീധരന്‍റെ മക്കളായ അതുൽ കൃഷ്ണ (15), അമൽ കൃഷ്ണ (13), ഇവരുടെ സുഹൃത്തും ഹനീഫയുടെ മകനുമായ ഹാഫിസ് (15) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പുഴ‍യിൽ കുളിക്കുന്നതിനിടെയാണ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്.

പുഴയിൽ കുളിക്കാനെത്തിയ നാലംഗ സംഘത്തിൽ മൂന്നു പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന നാലാമൻ ബഹളംവെച്ചാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. ശ്രീകണ്ഠാപുരം പൊലീസും അഗ്നിശമനസേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. അതുൽ കൃഷ്ണ സംഭവസ്ഥലത്തും അമലും ഹാഫിസും ആശുപത്രിയിൽവെച്ചും മരണപ്പെട്ടു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ.



Share this News Now:
  • Google+
Like(s): 651