19 February, 2021 02:09:33 PM


പാ​ല​ക്കാ​ട് ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ലി​ൽ വ​ൻ അ​ഗ്നി​ബാ​ധ; ഒഴിവായത് വൻദുരന്തം



പാ​ല​ക്കാ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ലി​ൽ വ​ൻ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. സ്റ്റേ​ഡി​യം-​ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഹോ​ട്ട​ലി​നാ​ണ് തീ​പി​ടി​ച്ച​ത്. തീ​പ​ട​ർ​ന്ന​തി​ന് പി​ന്നാ​ലെ ജീ​വ​ന​ക്കാ​ർ ഓ​ടി​മാ​റി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.


ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്ന് ക​ഐ​സ്ഇ​ബി ട്രാ​ൻ​സ്ഫോ​ർ​മ​റും പ​വ​ർ യൂ​ണി​റ്റും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​വി​ടെ​യു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കെ​ട്ടി​ട​ത്തി​ലേ​ക്ക് തീ​പ​ട​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഹോ​ട്ട​ലി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബേ​ക്ക​റി​യും അ​ഗ്നി​ക്കി​ര​യാ​യി​ട്ടു​ണ്ട്. കെ​ട്ടി​ട​വും ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ​ണീ​ച്ച​റു​ക​ളും മ​റ്റ് വ​സ്തു​ക്ക​ളും എ​ല്ലാം ക​ത്തി​ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K