17 February, 2021 09:05:40 AM


വമ്പൻ തോൽവി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന 'ഔട്ട്'



കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂനയെ പുറത്താക്കി . ഹൈദരാബാദ് എഫ്സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്‍റെ വമ്പൻ തോൽവിക്ക് പിന്നാലെയാണ് വികൂനയ്ക്കെതിരെ മാനേജ്മെന്‍റ് നടപടി സ്വീകരിച്ചത്. എതിരില്ലാത്ത നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് പരാജയ പ്പെട്ടത് . സീസണിലെ എട്ടാം പരാജയമാണ് ബ്ലാസ്റ്റേഴ്സിന്‍റേത്.


തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിൽ അവസാനക്കാരായി തുടരും . ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് നാല് ഗോളുകൾ വാങ്ങിക്കൂട്ടിയത് . 56 , 63 മിനിറ്റുകളിൽ സൻഡാസയും അരിദനെ സന്റാന ( 86 ) ജാവോ വിക്ടർ ( 90 ) എന്നിവരും ഹൈദരാബാദിനായി ലക്ഷ്യം കണ്ടു . മോശം പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന് ഇത്തവണയും വൻ പരാജയം ഒരുക്കിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K