13 February, 2021 11:13:07 PM


പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി: സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍



ആലപ്പുഴ: എടത്വയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പന്തളം സ്വദേശികളായ സോണി, അജീഷ്, സുജിത എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


തലവടി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് മൂന്നുപേരും ചേര്‍ന്ന് പീഡനത്തിനിരയാക്കിയത്. മത്സ്യത്തൊഴിലാളിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ പഠന ആവശ്യങ്ങള്‍ക്കായി മൊബൈല്‍ ഫോണ്‍ വാങ്ങിച്ച്‌ കൊടുത്തിരുന്നു. ഈ ഫോണിലൂടെയാണ് ഒന്നാം പ്രതിയായ സോണി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് പ്രലോഭിപ്പിച്ച്‌ പീഡനത്തിനിരയാക്കുകയായിരുന്നു.


ആരുമില്ലാത്ത സമയത്ത് സോണി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന സംശയം തോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് എടത്വാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. സോണി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K