10 February, 2021 06:59:38 PM


വടക്കഞ്ചേരി വില്ലേജ് ഓഫീസ് ഉള്‍പ്പെടെ തരൂര്‍ മണ്ഡലത്തിലെ 52 പദ്ധതികളുടെ ഉദ്ഘാടനം നാളെ



ആലത്തൂര്‍: മന്ത്രി എ.കെ ബാലന്‍റെ എം.എല്‍.എ ഫണ്ട്, ആസ്തിവികസന ഫണ്ട്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതി എന്നിവ ഉപയോഗിച്ച് തരൂര്‍ മണ്ഡലത്തില്‍ നിര്‍മ്മാണം തുടങ്ങുന്നതും പ്രവൃത്തി പൂര്‍ത്തീകരിച്ചതുമായ 52 പദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകിട്ട് നാലിന് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിക്കുക. 


പൂര്‍ത്തിയാക്കിയ പോലീസ്, റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ 12 കെട്ടിടങ്ങള്‍, നാല് റോഡുകള്‍ എന്നിവയുടേയും പുതുതായി നിര്‍മ്മാണം ആരംഭിക്കുന്ന തോട്ടര-പെരുമല പാലം, എട്ട് റോഡുകള്‍, ആറ് പൊതുകെട്ടിടങ്ങള്‍, ഒമ്പത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവയുടെയും ഉദ്ഘാടനമാണ് നടക്കുന്നത്. 


നിര്‍മാണം പൂര്‍ത്തിയാക്കിയ വടക്കഞ്ചേരി മംഗലം ഗവ. എല്‍.പി സ്‌കൂള്‍, വടക്കഞ്ചേരി ശിശുസൗഹാര്‍ദ പോലീസ് സ്റ്റേഷന്‍, വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിടം, പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം, കുത്തനൂര്‍ - 1 സ്മാര്‍ട് വില്ലേജ് ഓഫീസ് കെട്ടിടം, പെരിങ്ങോട്ടുകുറുശ്ശി ജി.എച്ച്.എസ്.എസില്‍ ലാബ് കെട്ടിടം, കോട്ടായി പുളിനെല്ലി ഗവ. എല്‍.പി.എസ് കെട്ടിടം, കോട്ടായി ശാസ്തപുരം വായനശാല കെട്ടിടം, പുതുക്കോട് സര്‍വ്വജന ഹൈസ്‌കൂള്‍ പാചകപ്പുര, പുതുക്കോട് എന്‍യുപിഎസ് മണപ്പാടം പാചകപ്പുര, കാവശ്ശേരി ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം ചുങ്കം എന്നിവയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്ന കെട്ടിടങ്ങള്‍.


കണ്ണമ്പ്ര കുന്നംപുള്ളി മോങ്ങോട് റോഡ്, തരൂര്‍ അമ്പലക്കാട് കറുകപ്പറമ്പ് റോഡ്, കുത്തനൂര്‍ പൊന്നംകുളം-ചിമ്പുകാട് റോഡ്, കണ്ണമ്പ്ര പടിഞ്ഞാമുറി-കൊക്കിക്കുളമ്പ് റോഡ് എന്നീ റോഡുകളും നവീകരിച്ച വടക്കഞ്ചേരി പുതുകുളവും ഉദ്ഘാടനവും വടക്കഞ്ചേരി, കാവശ്ശേരി പഞ്ചായത്തുകളില്‍ സ്നപൂര്‍ണ്ണ തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍ കമക്കന്നൂര്‍ സെന്റര്‍, പറക്കുന്നം സെന്റര്‍, മാറലാട് സെന്റര്‍, തെക്കേക്കര, പുളിന്തറ, പെരിങ്കുളംകര, വാവുള്ളിയാല്‍, ഓടന്നൂര്‍, അയ്യങ്കുളം എന്നിവിടങ്ങളിലെ മിനിമാസ്സ് ലൈറ്റ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.


ഇതോടൊപ്പം വടക്കഞ്ചേരി-2 വില്ലേജ് ഓഫീസ്, കണ്ണമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രം, തരൂര്‍ മരുതക്കോട് അംഗണവാടി, കുത്തനൂര്‍ പഞ്ചായത്ത് ഓഫീസ്, കോട്ടായി കുടുംബാരോഗ്യ കേന്ദ്രം, കോട്ടായി പ്രാഥമികാരോഗ്യ കേന്ദ്രം എന്നീ കെട്ടിടങ്ങളുടേയും പുതുക്കോട് പുലിക്കോട്- തോട്ടപ്പടി റോഡ്, തരൂര്‍പ്പള്ളി - ചൂലനൂര്‍-നടുവത്തപ്പാറ റോഡ്, കുത്തനൂര്‍ കളപ്പാറ-മുപ്പുഴ റോഡ്, കുത്തനൂര്‍ കോട്ടോട്-ആയക്കുറിശ്ശി റോഡ്, കാവശ്ശേരി വാളക്കര- മരുതക്കോട് റോഡ്, കാവശ്ശേരി ഗുരുമന്ദിരം കാക്കമ്പാറ റോഡ്, പെരിങ്ങോട്ടുകുറിശ്ശി പുത്തന്‍തൊടി റോഡ്, ഇരുവിളംകാട്-തുവരക്കാട് റോഡ് എന്നീ റോഡുകളുടേയും നിര്‍മ്മാണോദ്ഘാടനം നടക്കും.


പെരിങ്ങോട്ടുകുറിശ്ശി തോട്ടക്കര-പെരുമലപാലം പ്രവൃത്തി ഉദ്ഘാടനം, വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം, വടക്കഞ്ചേരി ടൗണ്‍, കണ്ണമ്പ്ര കല്ലിങ്കല്‍പ്പാടം, കണ്ണമ്പ്ര കൊളയക്കാട്, കണ്ണമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്‍വശം, പെരിങ്ങോട്ടുകുറുശ്ശി നടുവത്തപ്പാറ എം.ആര്‍.എസ്, കോട്ടായി മേജര്‍ രാമസ്വാമി റോഡ്, കോട്ടായി ചെറുകുളം, കോട്ടായി കരിയംകോട് എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K