09 February, 2021 03:44:47 PM


ബോ​ളി​വു​ഡ് ന​ട​നും സംവിധായകനുമായ രാ​ജീ​വ് ക​പൂ​ർ അ​ന്ത​രി​ച്ചു



ദില്ലി: ബോ​ളി​വു​ഡ് ന​ട​ൻ രാ​ജീ​വ് ക​പൂ​ർ(58) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. ന​ട​നെ കൂ​ടാ​തെ സം​വി​ധാ​യ​ക​ൻ, നി​ർ​മാ​താ​വ് എ​ന്നീ നി​ല​ക​ളി​ലും രാ​ജീ​വ് ക​പൂ​ർ തി​ള​ങ്ങി​യി​രു​ന്നു. ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ രാ​ജ് ക​പൂ​റി​ന്‍റെ​യും കൃ​ഷ്ണ രാ​ജ് ക​പൂ​റി​ന്‍റെ​യും മ​ക​നാ​ണ്. ഋ​ഷി ക​പൂ​റി​ന്‍റെ​യും ര​ൺ​ദീ​ർ ക​പൂ​റി​ന്‍റെ​യും സ​ഹോ​ദ​ര​ൻ കൂ​ടി​യാ​ണ്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ക​രീ​ഷ്മ ക​പൂ​ർ, ക​രീ​ന ക​പൂ​ർ, റ​ണ്‍​ബീ​ര്‍ ക​പൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ബ​ന്ധു​ക്ക​ളാ​ണ്.

1983-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഏ​ക് ജാ​ന്‍ ഹേ​ന്‍ ഹും ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് രാ​ജീ​വ് ക​പൂ​ർ സി​നി​മ​യി​ൽ അ​ര​ങ്ങേ​റി​യ​ത്. ആ​സ്മാ​ന്‍, ലൗ ​ബോ​യ്, സ​ബ​ര്‍​ദ​സ്ത്, ഹം ​തോ ച​ലേ പ​ര്‍​ദേ​ശ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ. 1996 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ഗ്ര​ന്ഥ് എ​ന്ന ചി​ത്രം നി​ര്‍​മി​ക്കു​ക​യും സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്തു. 2001ൽ ​ഫാ​ഷ​ന്‍ ഡി​സൈ​ന​റും ആ​ര്‍​ക്കി​ടെ​ക്ടു​മാ​യ ആ​ര​തി സ​ബ​ര്‍​വാ​ളി​നെ വി​വാ​ഹം ക​ഴി​ച്ചു. 2003ല്‍ ​ഇ​വ​ര്‍ വേ​ര്‍​പി​രി​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K