07 February, 2021 08:14:11 PM


കൊല്ലം സ്പെഷല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ശ്രീകുമാര്‍ അന്തരിച്ചു



ചെങ്ങന്നൂര്‍: കൊല്ലം സ്പെഷല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ശ്രീകുമാര്‍ (55) അന്തരിച്ചു. ചെങ്ങന്നൂര്‍ ബുധനൂര്‍ ഇലഞ്ഞിമേല്‍ കണ്ണമ്പള്ളില്‍ വീട്ടില്‍ റിട്ട. അധ്യാപകന്‍ പരേതനായ കെ.പി. കൃഷ്ണന്‍ നായരുടെയും റിട്ട. അധ്യാപിക കെ. വരദമ്മയുടെയും മകനാണ്. തിരുവല്ല, പുന്നപ്ര, ചങ്ങനാശ്ശേരി എന്നീ സ്​റ്റേഷനുകളില്‍ എസ്.ഐയായും സി.ഐ, ഡിവൈ.എസ്.പി എന്നീ നീലകളില്‍ ദീര്‍ഘനാള്‍ ചങ്ങനാശ്ശേരിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ഹെഡ്ക്വാര്‍ട്ടേഴ്സിലും പിന്നീട് കൊല്ലത്തും ജോലി ചെയ്​ത്​ വരികയായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി രോഗബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ്​ മരണം. ഭാര്യ: കായംകുളം പുല്ലുകുളങ്ങര സ്വദേശി ഗീത. മകള്‍: ഗായത്രി (എം.എ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ശാസ്താംകോട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളജ് റിട്ട. പ്രഫ. ഡോ. കെ. പ്രകാശ് (നാഷനല്‍ സര്‍വീസ് സ്കീം കേരള സര്‍വകലാശാല മുന്‍ ലെയ്സണ്‍ ഓഫിസര്‍), കാര്‍ത്തിക, പരേതയായ കെ. ശൈലജ (മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​, ചേപ്പാട്). മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ സംസ്​കരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K