15 January, 2021 03:42:29 PM


ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ ക്ഷ​മ​യെ പ​രീ​ക്ഷി​ക്ക​രു​ത്; ചൈ​ന​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ക​ര​സേ​നാ മേ​ധാ​വി



ദില്ലി: ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ ക്ഷ​മ​യെ പ​രീ​ക്ഷി​ക്ക​രു​തെ​ന്ന് ചൈ​ന​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി ക​ര​സേ​നാ മേ​ധാ​വി എം.​എം. ന​ര​വാ​നെ. അ​തി​ർ​ത്തി​യി​ലെ ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം അ​വ​ർ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളേ​ക്കാ​ൾ വ​ലു​താ​ണെ​ന്ന് മ​റ​ക്ക​രു​തെ​ന്നും ന​ര​വാ​നെ ഓ​ർ​മി​പ്പി​ച്ചു. ക​ര​സേ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി കാ​ന്‍റോ​ൺ​മെ​ന്‍റ് പ​രേ​ഡ് മൈ​താ​ന​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ അ​തി​ർ​ത്തി പി​ന്മാ​റ്റ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് ഇ​ന്ത്യ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. എ​ന്നാ​ൽ ആ ​നീ​ക്ക​ത്തി​ന് വി​രു​ദ്ധ​മാ​യ ചൈ​ന​യു​ടെ ന​ട​പ​ടി​ക​ൾ ഇ​ന്ത്യ​യു​ടെ സൈ​ന്യ​ത്തി​ന്‍റെ ക്ഷ​മ​യെ പ​രീ​ക്ഷി​ക്കു​ന്ന​താ​ണ്. ആ​രും ഇ​നി അ​തി​ന് മു​തി​രി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ന​ര​വാ​നെ പ​റ​ഞ്ഞു.

ഗാ​ൽ​വാ​ൻ താ​ഴ്‌​വ​ര​യി​ലെ ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വെ​റു​തെ​യാ​കി​ല്ലെ​ന്ന് ക​ര​സേ​നാ മേ​ധാ​വി എ​ന്ന നി​ല​യി​ൽ താ​ൻ ഉ​റ​പ്പു​പ​റ​യു​ന്നു. അ​തേ​സ​മ​യം ചൈ​ന​യ്ക്ക് അ​തി​ർ​ത്തി ലം​ഘ​ന​ത്തി​ന് ഇ​ന്ത്യ ന​ൽ​കി​യ​ത് ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണെ​ന്നും ന​ര​വാ​നെ കൂ​ട്ടി​ച്ചേ​ർ​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K