08 January, 2021 01:46:02 AM


ഐ​എ​സ് കേ​സി​ൽ‌ മ​ല​യാ​ളി​ക്ക് ഏ​ഴ് വ​ര്‍​ഷം ക​ഠി​ന ത​ട​വും 73,000 രൂ​പ പി​ഴ​യും

ദില്ലി: ഐ​എ​സ് കേ​സി​ൽ‌ മ​ല​യാ​ളി​ക്ക് ഏ​ഴ് വ​ര്‍​ഷം ക​ഠി​ന ത​ട​വും 73,000 രൂ​പ പി​ഴ​യും. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഷാ​ജ​ഹാ​നെ​യാ​ണ് ഡ​ല്‍​ഹി എ​ന്‍​ഐ​എ കോ​ട​തി ശി​ക്ഷി​ച്ച​ത്. ഐ​എ​സി​ൽ ചേ​രാ​നും ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് കേ​സ്.

2017 ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2016 ഒ​ക്ടോ​ബ​റി​ല്‍ ഐ​എ​സി​ല്‍ ചേ​രാ​നാ​യി ഇ​യാ​ൾ തു​ര്‍​ക്കി​യി​ലേ​ക്ക് പോ​യി. ആ​ദ്യം മ​ലേ​ഷ്യ​വ​ഴി തു​ര്‍​ക്കി​യി​ലേ​ക്ക് പോ​കാ​ന്‍ ശ്ര​മം ന​ട​ത്തി. തു​ര്‍​ക്കി സി​റി​യ അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ച് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് താ​യ്‌​ല​ൻ​ഡ് വ​ഴി തു​ര്‍​ക്കി​യി​ലേ​ക്ക് പോ​കൂ​ന്ന​തി​നി​ടെ വീ​ണ്ടും പി​ടി​യി​ലാ​കു​ക​ക​യാ​യി​രു​ന്നു.Share this News Now:
  • Google+
Like(s): 2.6K