14 December, 2020 05:18:45 PM


കണ്ണൂരില്‍ പോളിങ് ബൂത്തിന് സമീപത്ത് നിന്നും ബോംബുകള്‍ കണ്ടെത്തി



കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു കേന്ദ്രത്തിനു സമീപത്തി നിന്ന് ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി. മുഴക്കുന്ന് പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ അകലെ നിന്നാണ് ഉഗ്രശേഷിയുള്ള അഞ്ചു ബോംബുകള്‍ പൊലീസ് കണ്ടെടുത്തത്. പാല ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കലുങ്കിന് അടിയില്‍ ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ചതായിരുന്നു ബോംബുകള്‍. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലം സന്ദര്‍ശിച്ചു.


ഏറാമല പഞ്ചായത്തിലെ തുരുത്തിയില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷാവസ്ഥ ഉണ്ടായി. ജനകീയ മുന്നണി, എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു വാക്കുതര്‍ക്കം. പോലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു. നാദാപുരത്ത് പോളിങ്ങിനിടയില്‍ സംഘര്‍ഷമുണ്ടായി. നാദാപുരം കല്ലാച്ചിക്കടുത്ത ചിയ്യൂര്‍ എല്‍ പി സ്‌കൂളിലാണ് സംഭവം.


കൂട്ടം ചേര്‍ന്ന് നില്‍ക്കുന്നവരോട് പിരിഞ്ഞു പോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നത് ലാത്തിച്ചാര്‍ജ്ജിനു കാരണമായി. പോലീസുമായി വാക്കേറ്റം നടത്തിയവരെ വിരട്ടിയോടിക്കാന്‍ ലാത്തി വീശി. പിന്നീട് ഗ്രാനേഡും പ്രയോഗിച്ചു സംഘര്‍ഷം രൂക്ഷമാകുമെന്നായതോടെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇടപെട്ടു. ഇതോടെ സാധാരണ നില കൈവന്നു. വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്ത് ക്യാപ് ചെയ്യുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K