14 December, 2020 08:44:24 AM


വോട്ടിംഗ് യന്ത്രത്തിലെ ബട്ടൺ അമർത്തുന്നതിന് പേനയും മറ്റും ഉപയോഗിക്കരുത്



തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിലെ ബട്ടൺ അമർത്തുന്നതിന് പേനയോ മറ്റ് വസ്തുക്കളോ ഉപയോഗിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഈ രീതിയിൽ വോട്ട് ചെയ്യുന്നത് കമ്മീഷന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം.


സ്പര്‍ശം വഴിയുള്ള കോവിഡ് വ്യാപനം തടയാമെന്നതാണ് ഇതുവഴി വോട്ടര്‍മാര്‍ കരുതുന്നത്. വിരലമര്‍ത്തുന്നതിന് പകരം ഇങ്ങനെ കുത്തുന്നതിലൂടെ വോട്ടിംഗ് യന്ത്രങ്ങള്‍ കേടുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കമ്മീഷന്‍ ഇത്തരത്തില്‍ വോട്ടുചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


വോട്ടുചെയ്യാന്‍ കയറുന്നതിന് മുമ്പും അതിന് ശേഷവും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഇതുവഴി കോവിഡ് ഭീതി ഒഴിവാക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. തദ്ദേശ തെരഞ്ഞടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ മലബാറിലെ നാല് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K