09 November, 2020 08:48:43 PM


ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി വിട്ടുനൽകുന്നില്ലെന്ന് പരാതി



കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ആശുപത്രി ബിൽ പൂർണമായും നൽകാത്തതിന്‍റെ പേരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി വിട്ടുനൽകുന്നില്ലെന്ന് ബന്ധുക്കളുടെ പരാതി. ആശുപത്രി ബില്ലിൽ പറഞ്ഞ അഞ്ച് ലക്ഷം രൂപയിൽ നാല് ലക്ഷവും കുടുംബം അടച്ചു. ഒരു ലക്ഷം ചെക്കായി നൽകാമെന്നു പറഞ്ഞെങ്കിലും ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനൽകുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K