07 November, 2020 11:44:58 PM


ട്രംപ് വീണു: അമേരിക്കയില്‍ ഇനി ബെെഡൻ ഭരണകൂടം; കമല ഹാരിസ് വൈസ് പ്രസിഡന്റ്



വാഷിംഗ്ടൺ : പ്രസിഡന്റ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്കയില്‍ ഇനി ബെെഡന്‍ ഭരണകൂടം. കേവല ഭൂരിപക്ഷം പിന്നിട്ടതോടെയാണ് അമേരിക്കയുടെ നാൽപ്പത്തിയാറാം പ്രസിഡന്റായി ജോ ബെെഡൻ തെരഞ്ഞെടുക്കപ്പെട്ടത്. പെൻസിൽവേനിയയിൽ നാടകീയ ജയം നേടിയതോടെയാണ് ബൈഡന് 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാനായത്.


273 ഇലക്ട്രൽ വോട്ടുകളാണ് ബെെഡൻ നേടിയത്. 214 ഇലക്ട്രൽ വോട്ടുകളാണ് മുൻ പ്രസിഡന്റ് ട്രംപ് നേടിയത്. ഇന്ത്യൻ വംശജയായ സെനറ്റര്‍ കമല ഹാരിസ് വെെസ് പ്രസിഡന്റാകും. വെെസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ട്രംപ് തോൽവി സമ്മതിച്ച് കീഴടങ്ങുമോ അതോ അധികാരത്തിൽ കടിച്ചു തൂങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K