04 November, 2020 01:40:59 PM


കേരളത്തിൽ സി​ബി​ഐ​ക്ക് വിലക്ക്: കേ​സെ​ടു​ക്കാൻ ഇനി സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി വേണം



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള പൊ​തു​സ​മ്മ​തം പി​ന്‍​വ​ലി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​നി​മു​ത​ലു​ള്ള കേ​സു​ക​ളെ​യാ​ണ് ഈ ​നി​യ​ന്ത്ര​ണം ബാ​ധി​ക്കു​ക. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സി​ബി​ഐ​ക്ക് ഇ​നി കേ​സെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.


എ​ന്നാ​ല്‍ കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന​തി​നോ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ വ​രു​മ്പോ​ഴോ ഇ​ത് ബാ​ധ​ക​മ​ല്ല. സംസ്ഥാ​ന​ത്ത് സി​ബി​ഐ​യെ വി​ല​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ സി​പി​ഐ​യും പോ​ളി​റ്റ്ബ്യൂ​റോ​യും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ണ്ഡ്, രാ​ജ​സ്ഥാ​ന്‍, പ​ശ്ചി​മ​ബം​ഗാ​ള്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സി​ബി​ഐ​യ്ക്കു​ള്ള പൊ​തു​സ​മ്മ​തം എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K